07 April 2023

വലിയ വെള്ളിയാഴ്ച ശുശ്രൂഷ നടത്തപ്പെട്ടു - "ക്രൂശിൻറെ അനുഭവം ക്രിസ്തീയ ജീവിതത്തിൽ"

വലിയ വെള്ളിയാഴ്ച ശുശ്രൂഷ നടത്തപ്പെട്ടു - "ക്രൂശിൻറെ അനുഭവം ക്രിസ്തീയ ജീവിതത്തിൽ"

ദുബായ് പാരിഷിന്റെ ഈ വർഷത്തെ വലിയ വെള്ളിയാഴ്ച (Good Friday) ശുശ്രൂഷ ഏപ്രിൽ 7 ആം തീയതി വെള്ളിയാഴ്ച രാവിലെ 9.30 ന് ഹോളി ട്രിനിറ്റി ദേവാലയത്തിൽ വെച്ചു നടത്തപ്പെട്ടു.

വികാരി റെവ. ഷാജി ജേക്കബ് തോമസ് ശുശ്രുഷക്ക് നേതൃത്വം നൽകി.

റെവ. ഷാജി ജേക്കബ് തോമസിനോടൊപ്പം റെവ. ബിജിൻ ജോൺ വർഗീസും (മൈസൂർ മിഷൻ മിഷനറി ഇൻ ചാർജ്) റെവ. സുബിൻ ജി. തോമസും (ഭിലായ് മിഷൻ  മിഷനറി ഇൻ ചാർജ്)  ക്രൂശിലെ ഏഴു മൊഴികളെക്കുറിച്ചുള്ള  ഈ വർഷത്തെ ധ്യാനപ്രസംഗങ്ങൾ നടത്തി. ക്ഷമ (word of forgiveness ലൂക്കോസ് 23:34), രക്ഷ (word of salvation ലൂക്കോസ് 23:43), ഉത്തരവാദിത്വം (word of responsibility യോഹന്നാൻ 19:26-27), ഉപേക്ഷിക്കൽ (word of abandonment മർക്കോസ് 15:34), ദാഹം (word of thirst യോഹന്നാൻ 19:28), വിജയം (word of triumph യോഹന്നാൻ 19:30), പുനഃസമാഗമം (word of reunion ലൂക്കോസ് 23:46) എന്നീ മൊഴികളെക്കുറിച്ചുള്ള ധ്യാനങ്ങൾ വിശ്വാസികൾക്ക് അനുഗ്രഹീതമായ അനുഭവം ആയിരുന്നു. 

ക്വയറിന്റെ "lead me to calvary" എന്ന പ്രത്യേക കീർത്തനത്തിന്റെ ശ്രുതിമധുരമായ ആലാപനം ആരാധനയുടെ മാറ്റ് കൂട്ടി.

വലിയ വെള്ളിയാഴ്ച ശുശ്രൂഷയിൽ പങ്കെടുത്തവർക്ക് മുൻ പതിവുപോലെ കഞ്ഞി നല്കപ്പെടുകയുണ്ടായി. 

പ്രസംഗത്തിന്റെ വീഡിയോ ഇവിടെ ലഭ്യമാണ് : www.youtube.com/watch?v=PoN4VKX29Q4

csi parish fujairah

Stay connected

eNews is a regular electronic newsletter that is emailed to our members and well-wishers. It provides information about congregational events news and more.
Please subscribe, if you wish to get updates as and when it happens.